കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിൻ്റെ (DMC) ഭാഗമായി എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റുകൾ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത് പാർട്ടി അനുഭാവികളായ ഒരു കൂട്ടം പ്രൊഫഷണലുകളാണ്.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരണങ്ങൾ തയ്യാറാക്കുക എന്നതാണ് അവർക്ക് നൽകിയ ചുമതല. ദേശീയ വിഷയങ്ങളിൽ പോസ്റ്റുകൾ തയ്യാറാക്കുമ്പോൾ എഐസിസിയുടെ നിലപാടുകൾക്കും നിർദേശങ്ങൾക്കുമനുസരിച്ചാണ് അവർ പ്രവർത്തിക്കേണ്ടത്. ......
കന്നഡ നടി ഭാവന രാമണ്ണ പ്രസവിച്ചു. ഐവിഎഫ് ചികിത്സയിലൂടെയാണ് അവിവാഹിതയായ ഭാവന ഗർഭിണിയായത്.......
കൊച്ചി: ന്യൂനപക്ഷമോർച്ച സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളത്ത് നടന്ന "കപ്പിൾ ക്യാമ്പയിനിൽ" കേരള കോൺഗ്രസ് മാണിവിഭാഗത്തിൽനിന്ന്, മണ്ഡലം അധ്യക്ഷൻ ജെയിംസ് വി എ, മുൻ മണ്ഡലം അധ്യക്ഷൻ ജെയിംസ് മാത്യു എന്നിവർ അടക്കം ന്യൂനപക്ഷ വിഭാഗത്തിൽ പ്പെട്ട 50 പ്രവർത്തകർ ഭാരതീയ ജനതാ പാർട്ടിയിൽ അംഗത്വം സ്വീകരിച്ചു.
ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ സുമിത് ജോർജ് അധ്യക്ഷത വഹിച്ച യോഗം, ബി ജെ പി സംസ്ഥാന വക്താവ് കെ വി എസ് ഹരിദാസ് ഉദ്ഘാടനം ചെയ്തു.
പെഹൽ ഗാമിൽ ഭാരതത്തിന് അഭിമാനക്ഷതം സംഭവിച്ചപ്പോൾ ഭാരതത്തിൻറെ സൈന്യം അതിശക്തമായ നടപടി സ്വീകരിച്ചത് ഓപ്പറേഷൻ സിന്ധൂ റിലൂടെയാണ്, ഭാരതത്തിൻ്റെ യശസ്സ് വാനോളം ഉയർത്തിയ ഒരു നടപടിയായിരുന്നു ഓപ്പറേഷൻ സിന്ധൂർ, കൊല്ലത്ത് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കളം ഇട്ടതിൽ ഓപ്പറേഷൻ സിന്ധൂർ പരാമർശിച്ചതിന്റെ പേരിൽ സൈനികൻ അടക്കം യുവാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നു, ഈ വിഷയത്തിൽ ഇടതു വലതു മുന്നണികൾ കുറ്റകരമായ മൗനം പാലിക്കുന്നു. ഈ ദേശവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് ഭാരതീയ ജനതാ പാർട്ടിയിൽ അംഗത്വമെടുത്തതായി പുതുതായി പാർട്ടിയിൽ ചേർന്നവർ അറിയിച്ചു. ......
വെൺമണി: ഉണർവ്വ് സാംസ്കാരിക വേദിയുടെ ഓണാഘോഷവും ഒന്നാമത് വാർഷികവും 13 ശനിയാഴ്ച രാവിലെ 9 മുതൽ വെൺമണി വെൺസെക്
ഹാളിൽ നടക്കും. അത്തപ്പൂക്കളം , ഓണസദ്യ , തിരുവാതിര , ലക്കിഡിപ് ,
വിദ്യാർത്ഥികളേയും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളേയും ആദരിക്കൽ , ചികിത്സാ സഹായം, വിവിധ കലാകായിക മത്സരങ്ങൾ എന്നിവ ഉണ്ടായിരിക്കും.
രാവിലെ 10 ന് ചേരുന്ന സമ്മേളനം വെൺമണി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.സി സുനി മോൾ ഉദ് ഘാടനം ചെയ്യും. ......
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ ഓറഞ്ച് ക്യാപ് ഇനി കൃഷ്ണപ്രസാദിന്റെ തലയിൽ. ലീഗിലെ 10 മത്സരങ്ങളിൽ നിന്നായി 479 റൺസാണ് ട്രിവാൻഡ്രം റോയൽസിന്റെ നായകൻ അടിച്ചെടുത്തത്. ......
കാൻസറിനുള്ള റഷ്യയുടെ പ്രതിരോധ വാക്സിൻ പ്രാരംഭ ക്ലിനിക്കൽ ട്രയലുകളിൽ നൂറുശതമാനം ഫലപ്രാപ്തി നേടി. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ജീവൻ രക്ഷിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും ഒരു അത്ഭുതം തന്നെയാകാം റഷ്യയുടെ mRNA അധിഷ്ഠിത വാക്സിനായ എന്ററോമിക്സ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വാക്സിൻ ഉപയോഗിച്ചവരിൽ ട്യൂമറിന് ചുരുക്കമുണ്ടായെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. ......
കൊച്ചി : ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോർസ് കേരളത്തിനായി പ്രത്യേക ഓണം ഓഫറുകൾ ആരംഭിച്ചു. സെപ്റ്റംബർ 30 വരെ നീണ്ട് നിൽക്കുന്ന ഓഫർ കാലയളവിൽ ഓണം ബുക്കിങ്ങുകൾക്ക് മുൻഗണനാ ഡെലിവറിയും പാസഞ്ചർ, ഇലക്ട്രിക് വാഹനങ്ങൾക്ക് 2,00,000 രൂപ വരെയുള്ള പ്രത്യേക ആനുകൂല്യങ്ങളാണ് ഓണം പ്രമാണിച്ച് ഉപഭോക്താക്കൾക്കായി ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുന്നത്.
ധനകാര്യ സ്ഥാപനങ്ങളുമൊത്ത് നിരവധി വായ്പ സ്കീമുകളും ടാറ്റ ലഭ്യമാക്കുന്നുണ്ട്. ......
ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിളിച്ചുചേർത്ത യോഗത്തിൽ അവരുടെ ഭർത്താവും പങ്കെടുത്തത് വിവാദമാകുന്നു. വികസനപ്രവർത്തനങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് രേഖാ ഗുപ്തയ്ക്കൊപ്പം അവരുടെ ഭർത്താവ് മനീഷ് ഗുപ്തയും പങ്കെടുത്തത്. ......
കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു. 53 വയസായിരുന്നു.......
ആവേശം നിറഞ്ഞ പോരാട്ടത്തിൽ ഇഞ്ചുകളുടെ വ്യത്യാസത്തിൽ പി.ജി കർണ്ണനെ പിന്തള്ളി തുരുത്തിത്തറ 122-ാമത് ശ്രീനാരായണ ജയന്തി ട്രാേഫി സ്വന്തമാക്കി. ട്രാേഫി നേടിയ തുരുത്തിത്തറ വള്ളം തുഴഞ്ഞത് കുമരകം സൗത്ത് ബോട്ട് ക്ലബാണ്. ......